നവരാത്രി
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി.
ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം.
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.
യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ.
ശരത് നവരാത്രി
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ്(സെപ്റ്റംബർ-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ ശിവരാത്രി എന്നും പേരുണ്ട്. ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.
വസന്ത നവരാത്രി
വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ്(മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.
ആഷാഡ നവരാത്രി
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാർക്ക് അഥവാ അനുയായികൾക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ അഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരിൽ ഒരാളാണ് വരാഹി. ഹിമാചൽ പ്രദേശിൽ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.
നവരാത്രിയും ബൊമ്മക്കൊലുവും
ദേവിയുടെ പടുകൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാൺ നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. തമിഴ്നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരാചാരംകൂടിയാൺ കൊലുവയ്ക്കൽ.
നവരാത്രവ്രതം
കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കനിനവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്തിക്കുവാൻ വിധിയുണ്ട്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ്- പൂജവെയ്പ് മുതൽ പൂജയെടുപ്പുവരെ ആചരിക്കുന്നത്.ശക്ത്യുപാസനാപ്രധാനമായ ഈ ദിവസങ്ങളിൽ ദേവീഭാഗവതം, കാളികാപുരാണം, മാർക്കണേഡേയപുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.
ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.
ദുർഗ്ഗാഷ്ടമി
ഈ ദിവസത്തെ സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്.
മഹാനവമി
പൂജാവൈപ്പിന്റെ രണ്ടാം ദിനമാണിത്.
വിജയദശമി
കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ- വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിജയസൂചകമായ ഈ പുണ്യദിനം ക്ഷത്രിയർ പ്രധാനമായി കരുതുന്നു.
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ
എന്നാണ് പ്രമാണം. സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യനാളാണിത്. വിദ്യാരംഭം മുതലായ ശുഭകർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു.

0 comments :
Post a Comment